---
title: "ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "A former expatriate collapsed and died at the mosque after arriving for Friday prayers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371709/a-former-expatriate-collapsed-and-died-at-the-mosque-after-arriving-for-friday-prayers"
published_at: "2026-07-10T18:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50eb733d28c_DEATH_KASARGOD.jpg"
keywords: ["Latest News", "Former Expatriate Died", "Kanhangad"]
---

# ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട്: ജുമാ നിസ്കാരത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൽ അസീസ് ആണ് മരിച്ചത്.

## Article Content

കാഞ്ഞങ്ങാട്: ജുമാ നിസ്കാരത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൽ അസീസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ കൂളിയങ്കാൽ ജുമാ മസ്ജിദിൽ ജുമാ നിസ്കാരത്തിനായി എത്തിയതായിരുന്നു അബ്ദുൽ അസീസ്. പള്ളിയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371709/a-former-expatriate-collapsed-and-died-at-the-mosque-after-arriving-for-friday-prayers)