---
title: "മദ്യപിച്ച്  സാഹസിക യാത്ര! ബസ് മോഷ്ടിച്ച് യുവാവ് ഓടിച്ചത് 21 കിലോമീറ്റർ; ഒടുവിൽ ടോൾ ഗേറ്റിൽ ഇടിച്ചുനിർത്തി"
english_title: "The young man who stole the bus drove it while intoxicated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371700/the-young-man-who-stole-the-bus-drove-it-while-intoxicated"
published_at: "2026-07-10T17:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50deae9612e_1000.jpg"
keywords: ["Latest News", "Thelungana", "Young Man Steals Bus", "Drunken And Drive"]
---

# മദ്യപിച്ച്  സാഹസിക യാത്ര! ബസ് മോഷ്ടിച്ച് യുവാവ് ഓടിച്ചത് 21 കിലോമീറ്റർ; ഒടുവിൽ ടോൾ ഗേറ്റിൽ ഇടിച്ചുനിർത്തി

> **Lead Summary:** **തെലങ്കാന: [**മദ്യലഹരിയിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സർക്കാർ ബസ് മോഷ്ടിച്ച് യുവാവ് നടത്തിയ സാഹസിക യാത്ര ഒടുവിൽ അപകടത്തിൽ അവസാനിച്ചു. തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസാണ് ചെന്നുരു സ്വദേശിയായ ജിറ്റാബോയിന വെങ്കണ്ണ എന്നയാൾ തട്ടിയെടുത്തത്. ബസുമായി 21 കിലോമീറ്ററോളം ദൂരം ഇയാൾ സഞ്ചരിച്ചു.

## Article Content

**തെലങ്കാന: [**മദ്യലഹരിയിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സർക്കാർ ബസ് മോഷ്ടിച്ച് യുവാവ് നടത്തിയ സാഹസിക യാത്ര ഒടുവിൽ അപകടത്തിൽ അവസാനിച്ചു. തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസാണ് ചെന്നുരു സ്വദേശിയായ ജിറ്റാബോയിന വെങ്കണ്ണ എന്നയാൾ തട്ടിയെടുത്തത്. ബസുമായി 21 കിലോമീറ്ററോളം ദൂരം ഇയാൾ സഞ്ചരിച്ചു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പോയ ഡ്രൈവർ ബസിൽ താക്കോൽ വെക്കാൻ മറന്നത് യുവാവിന് അവസരമൊരുക്കി. ഇത് ശ്രദ്ധയിൽപ്പെട്ട വെങ്കണ്ണ, മദ്യപിച്ച അവസ്ഥയിൽ ബസ് സ്റ്റാൻഡിൽ എത്തി വാഹനം ഓടിച്ചു പോവുകയായിരുന്നു.

സൂര്യപേട്ട ലക്ഷ്യമാക്കി നീങ്ങിയ ബസ്, സിംഗരാജുപള്ളി ടോൾ ഗേറ്റിന് സമീപം സിമന്റ് കട്ടയിൽ ഇടിച്ചാണ് നിന്നത്. ടോൾ ഗേറ്റ് ജീവനക്കാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഉടൻ തന്നെ ദേവരുപ്പുല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യുവാവ് കടുത്ത മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു. ബുള്ളഡോസർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന വെങ്കണ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371700/the-young-man-who-stole-the-bus-drove-it-while-intoxicated)