---
title: "കറുപ്പും ചുവപ്പും ചേരുന്ന ഗ്രാമീണ തനിമ; ഗായത്രി സുരേഷിന്റെ മിനിമൽ ലുക്ക് വൈറൽ"
english_title: "Gayathri Suresh's minimal look"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371686/gayathri-sureshs-minimal-look"
published_at: "2026-07-10T16:19:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50ce908bbbc_IUYTGFDS.jpg"
keywords: ["Latest News", "Fashion News", "Gayathri Suresh", "Minimal Look"]
---

# കറുപ്പും ചുവപ്പും ചേരുന്ന ഗ്രാമീണ തനിമ; ഗായത്രി സുരേഷിന്റെ മിനിമൽ ലുക്ക് വൈറൽ

> **Lead Summary:** **[ **മഴയുടെ പശ്ചാത്തലത്തിൽ തനി നാടൻ ലുക്കിലുള്ള നടി ഗായത്രി സുരേഷിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നു. കറുപ്പും ചുവപ്പും നിറങ്ങളുടെ മനോഹരമായ സമ്മേളനമാണ് ഗായത്രിയുടെ ഈ ലുക്കിനെ വ്യത്യസ്തമാക്കുന്നത്.

## Article Content

**[ **മഴയുടെ പശ്ചാത്തലത്തിൽ തനി നാടൻ ലുക്കിലുള്ള നടി ഗായത്രി സുരേഷിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നു. കറുപ്പും ചുവപ്പും നിറങ്ങളുടെ മനോഹരമായ സമ്മേളനമാണ് ഗായത്രിയുടെ ഈ ലുക്കിനെ വ്യത്യസ്തമാക്കുന്നത്.

ഫ്ലെയറുള്ള കറുത്ത ലോങ് സ്കർട്ടിനൊപ്പം, ചുവന്ന പൈപ്പിങ് ഡീറ്റെയിലിങ്ങുള്ള ബാക്ക് ഓപ്പൺ ബ്ലൗസാണ് ഗായത്രി അണിഞ്ഞിരിക്കുന്നത്. ബ്ലൗസിലെ ഹാർട്ട് ഷെയ്പ്പ് നെക്‌ലൈൻ വസ്ത്രത്തിന് ബോൾഡായ ഒരു ലുക്ക് നൽകുന്നു. സ്കർട്ടിന്റെ താഴെ ഭാഗത്തുള്ള വീതിയേറിയ ചുവന്ന ബോർഡർ ഗ്രാമീണ സൗന്ദര്യത്തിന് കൂടുതൽ മിഴിവേകുന്നു.

ആക്സസറികളുടെ കാര്യത്തിലും സിംപ്ലിസിറ്റിക്ക് തന്നെയാണ് താരം മുൻതൂക്കം നൽകിയിരിക്കുന്നത്. ചുവന്ന കുപ്പിവളകൾ, നേർത്ത അരഞ്ഞാണം, ഒപ്പം ലളിതമായ ആഭരണങ്ങൾ എന്നിവ ഔട്ട്ഫിറ്റിന് പെർഫെക്ട് ഫിനിഷിങ് നൽകുന്നു.

വേവി ഹെയർസ്റ്റൈലും ലളിതമായ മേക്കപ്പും ഈ 'മിനിമൽ ആൻഡ് ക്ലാസി' ലുക്കിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ട്രഡീഷണൽ വേഷങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഇൻസ്പിരേഷനാണ് ഗായത്രിയുടെ ഈ മഴക്കാല സ്റ്റൈലിങ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371686/gayathri-sureshs-minimal-look)