---
title: " തൊഴില്‍ ആവശ്യം ഉന്നയിച്ച് ഫോൺ കോൾ...! പിന്നാലെ വധഭീഷണിയും അസഭ്യവര്‍ഷവും; പരാതി നൽകി ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാർ   "
english_title: "Death threat against Chathannoor MLA B.B Gopakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371679/death-threat-against-chathannoor-mla-bb-gopakumar"
published_at: "2026-07-10T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c97a32e46_B.B_Gopakumar.jpg"
keywords: ["Latest News", "Chathannoor MLA", "B B Gopakumar", "Death Threat", "Complaint"]
---

#  തൊഴില്‍ ആവശ്യം ഉന്നയിച്ച് ഫോൺ കോൾ...! പിന്നാലെ വധഭീഷണിയും അസഭ്യവര്‍ഷവും; പരാതി നൽകി ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാർ   

> **Lead Summary:** കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഫോണിലൂടെ അജ്ഞാതന്‍ വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംഭവത്തില്‍ ഗോപകുമാര്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി കമ്മീഷണര്‍ ചാത്തന്നൂര്‍ പൊലീസിന് കൈമാറി. ചാത്തന്നൂർ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഫോണിലൂടെ അജ്ഞാതന്‍ വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംഭവത്തില്‍ ഗോപകുമാര്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി കമ്മീഷണര്‍ ചാത്തന്നൂര്‍ പൊലീസിന് കൈമാറി. ചാത്തന്നൂർ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൊഴില്‍ ആവശ്യം ഉന്നയിച്ചായിരുന്നു അജ്ഞാതന്‍ എംഎല്‍എയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാല്‍ ജോലി നല്‍കാനുള്ള മാര്‍ഗ്ഗമില്ലെന്ന് ഗോപകുമാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യക്തി ഫോണ്‍ കട്ട് ചെയ്തു. തൊട്ടുപിന്നാലെ ഇയാള്‍ വീണ്ടും വിളിക്കുകയും കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്റെ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഗോപകുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ അസഭ്യവര്‍ഷം നടത്തിയതും വധഭീഷണി മഴക്കിയതും.

എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോള്‍ വന്നത്. എന്നാല്‍ ഇയാള്‍ തന്നെയാണോ വിളിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371679/death-threat-against-chathannoor-mla-bb-gopakumar)