---
title: "'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ"
english_title: "Perumbavoor Taluk Hospital, Junior Doctor, Perumbavoor MLA, Manoj Moothedan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371677/perumbavoor-taluk-hospital-junior-doctor-perumbavoor-mla-manoj-moothedan"
published_at: "2026-07-10T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c84591c91_manoj_moothedan.jpg"
keywords: ["Latest News", "Perumbavoor Taluk Hospital", "Junior Doctor", "Perumbavoor MLA", "Manoj Moothedan"]
---

# 'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

> **Lead Summary:** **കൊച്ചി: ** പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന വിഷയത്തിൽ പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തന്നോട് ആണ് അപമര്യാദയായി പെരുമാറിയത് എന്ന് എംഎൽഎ ആരോപിച്ചു.

## Article Content

**കൊച്ചി: ** പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന വിഷയത്തിൽ പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തന്നോട് ആണ് അപമര്യാദയായി പെരുമാറിയത് എന്ന് എംഎൽഎ ആരോപിച്ചു.

എങ്കിലും തനിക്ക് ഇക്കാര്യത്തിൽ പരാതിയില്ല. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടും അനുസരിക്കാത്ത ഡോക്ടർമാരാണ് പെരുമ്പാവൂരിലുള്ളതെന്നും എംഎൽഎ.

അതേസമയം, എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്നാണ് ഡോക്ടറുടെ ആരോപണം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്.

മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎ മോശമായി പെരുമാറിയതെന്ന് ഡോക്ടർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371677/perumbavoor-taluk-hospital-junior-doctor-perumbavoor-mla-manoj-moothedan)