---
title: "വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും"
english_title: "WhatsApp Username Kerala: Hidden Number Chat  Cyber ​​Fraud Concerns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371672/whatsapp-username-kerala-hidden-number-chat-cyber-fraud-concerns-"
published_at: "2026-07-10T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c70b705bc_v.jpg"
keywords: ["whatsapp username kerala", "whatsapp new feature malayalam", "kerala cyber crime whatsapp", "whatsapp fraud kerala"]
---

# വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും

> **Lead Summary:** **തിരുവനന്തപുരം : **മൊബെൽഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനുള്ള വാട്‌സ്ആപ്പിന്റെ 'Username' ഫീച്ചർ വരുന്നതിൽ ഉപഭോക്തക്കളിൽ ആശങ്ക. ഡിജിറ്റൽ തട്ടിപ്പുകളിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായതിനാൽ ഐടി മന്ത്രാലയം Meta-യ്ക്ക് നൽകിയ നോട്ടീസിനെ കേരള പോലീസും സ്വാഗതം ചെയ്തു.

## Article Content

**തിരുവനന്തപുരം : **മൊബെൽഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനുള്ള വാട്‌സ്ആപ്പിന്റെ 'Username' ഫീച്ചർ വരുന്നതിൽ ഉപഭോക്തക്കളിൽ ആശങ്ക. ഡിജിറ്റൽ തട്ടിപ്പുകളിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായതിനാൽ ഐടി മന്ത്രാലയം Meta-യ്ക്ക് നൽകിയ നോട്ടീസിനെ കേരള പോലീസും സ്വാഗതം ചെയ്തു.

യൂസർ ഫീച്ചറിന് സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ ലഭ്യമാകൂവെന്ന് Meta അറിയിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഡിജിറ്റൽ ലിറ്ററസിയുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ WhatsApp ജനജീവിതത്തിന്റെ ഭാഗമായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി . 2010 മുതലാണ് ഇന്ത്യയിൽ വ്യാപകമായി WhatsApp ഉപയോഗം തുടങ്ങിയത്

535.8 ദശലക്ഷം മുതൽ 853.8 ദശലക്ഷം വരെ സജീവ ഉപയോക്താക്കൾ ഇന്ത്യയിൽ മാത്രം വാട്ആപ്പിനുണ്ട്. ലോകത്ത് 3.3 ബില്യൺ ഉപയോക്താക്കളും ഈ ജനകീയ ആപ്പ് ഉപയോഗിക്കുന്നുണ്ട് ,

കേരള സംസ്ഥാനത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ 95% പേരും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് ടെലികോം മന്ത്രാലത്തിൻ്റെ കണക്ക്. കേരള പോലീസിന്റെ സൈബർ ഡോം കണക്ക് പ്രകാരം 2024-ൽ മാത്രം സംസ്ഥാനത്ത് 18,000-ത്തിലധികം സൈബർ തട്ടിപ്പ് പരാതികൾ വന്നു. ഇതിൽ 60% വും വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പാണ്.

**എന്തുകൊണ്ട് കേരളം കൂടുതൽ ജാഗ്രത പുലർത്തണം**

> 1. ഡിജിറ്റൽ പണമിടപാട് കൂടുതലുള്ളതിനാൽ കേരളം തട്ടിപ്പുകാരുടെ ടാർഗറ്റ് ആണ്. "നിങ്ങളുടെ KYC അപ്ഡേറ്റ് ചെയ്യൂ" എന്ന തരത്തിലുള്ള വാട്‌സ്ആപ്പ് മെസേജുകൾ ഇവിടെ സാധാരണമാണ്.2. NRI കുടുംബങ്ങൾ: വിദേശത്തുള്ളവരുടെ പേരിൽ ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുന്ന കേസുകൾ കേരളത്തിൽ കൂടുതലാണ്. Username വന്നാൽ ഇത് കൂടാനുള്ള സാധ്യത.

3.വിദ്യാർത്ഥികളും വനിതകളും: സ്കൂൾ, കോളേജ് ഗ്രൂപ്പുകളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്ന പ്രശ്നം ഇപ്പോൾ തന്നെയുണ്ട്.

> "നിലവിൽ നമ്പർ ഉള്ളതുകൊണ്ട് ഒരു പരിധിവരെ ട്രാക്ക് ചെയ്യാൻ പറ്റുന്നുണ്ട്. Username മാത്രമായാൽ അന്വേഷണം ബുദ്ധിമുട്ടാകും" എന്നാണ് കൊച്ചി സൈബർ സെൽ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്.

**Meta എന്ത് ഉറപ്പാണ് നൽകുന്നത്?**

കേന്ദ്രസർക്കാരിന്റെ നോട്ടീസിന് മറുപടിയായി Meta മൂന്ന് കാര്യങ്ങൾ വ്യക്തമാക്കി. ഇത് കേരളത്തിനും ബാധകമാണ്. കേന്ദ്രസർക്കാർ അനുമതിയോടെ 2026അവസാനത്തോടെ മാത്രമേ യൂസർ നെയിം നടപ്പാക്കുകയുള്ളൂ. വ്യാജ അക്കൗണ്ടുകളും സ്പാം മെസേജുകളും സ്വയം കണ്ടുപിടിക്കുന്ന എ ഐ സംവിധാനം ഏർപ്പെടുത്തും.

> അജ്ഞാത Username-ൽ നിന്ന് മെസേജ് വരുമ്പോൾ "അപരിചിതൻ" എന്ന മുന്നറിയിപ്പ് നൽകും.

യൂസർ നെയിം ആശങ്കക്കൊപ്പം സാധ്യതയും ഉണ്ട്.

ചെറുകിട ബിസിനസസ്സ് നടത്തുനവർക്ക് നമ്പർ പുറത്തുവിടാതെ ഉപഭോക്താക്കളെ കണ്ടെത്താം.

വിനോദ സഞ്ചാര രംഗത്ത് ഹോംസ്റ്റേ, ടൂർ ഓപ്പറേറ്റർമാർക്ക് Username വഴി ബുക്കിംഗ് എടുക്കാം.

OLX-ൽ സാധനം വിൽക്കുമ്പോൾ നമ്പർ ലീക്ക് ആകില്ല തുടങ്ങിയ ഗുണങ്ങളും ഉണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371672/whatsapp-username-kerala-hidden-number-chat-cyber-fraud-concerns-)