---
title: " പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു"
english_title: "Theft Manjeri, Malappuram Gold stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371669/theft-manjeri-malappuram-gold-stolen"
published_at: "2026-07-10T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c136c492d_theft.jpg"
keywords: ["Manjeri Theft", "Argentina - Egypt match", "Gold stolen", "Malappuram Theft", "Police"]
---

#  പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു

> **Lead Summary:** **മലപ്പുറം: ** മലപ്പുറം മഞ്ചേരി നറുകരയില്‍ വൻ മോഷണം. വീട് കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണാഭരണം കവർന്നു . മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര്‍ മന ദിവാകരൻ്റെ വീട്ടിലാണ് മോഷണം നടന്നത് .

## Article Content

**മലപ്പുറം: ** മലപ്പുറം മഞ്ചേരി നറുകരയില്‍ വൻ മോഷണം. വീട് കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണാഭരണം കവർന്നു . മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര്‍ മന ദിവാകരൻ്റെ വീട്ടിലാണ് മോഷണം നടന്നത് .

ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകീട്ട് പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വൈദ്യുതി ഫ്യൂസ് ഊരി മാ റ്റിയിരുന്നു.

വൈദ്യുതി ബന്ധം വിഛേദിച്ചും സി.സി.ടി.വിയുടെ ഡി.വി. ആര്‍ മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അര്‍ജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പൊലീസിന് മൊഴി നല്‍കി. മഞ്ചേരി ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി, എസ്.ഐ വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371669/theft-manjeri-malappuram-gold-stolen)