---
title: "സ്വർണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ട് പേർക്കെതിരെ കേസ്"
english_title: "₹93 lakh swindled in Kasaragod under the pretext of supplying gold."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371656/93-lakh-swindled-in-kasaragod-under-the-pretext-of-supplying-gold"
published_at: "2026-07-10T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: ["Latest News", "Kasargod", "Supplying Gold", "Fraud", "Jewelry owner"]
---

# സ്വർണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** **കാസർകോട്: [** പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ 'എസ് ഗോൾഡ്' ജ്വല്ലറി ഉടമയായ യൂസഫ് കോട്ടയിലിന്റെ പരാതിയിൽ ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

## Article Content

**കാസർകോട്: [** പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ 'എസ് ഗോൾഡ്' ജ്വല്ലറി ഉടമയായ യൂസഫ് കോട്ടയിലിന്റെ പരാതിയിൽ ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

പഴയ സ്വർണം വാങ്ങി വിൽക്കുന്ന ബിസിനസ് നടത്തുന്ന യൂസഫിനെ സമീപിച്ച പ്രതികൾ, ഒരു കോടിയിലധികം വിലമതിക്കുന്ന പഴയ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ, 2026 മേയ് 17-ന് കാഞ്ഞങ്ങാട് ചിത്താരിയിലെ ഒരു ഹോട്ടലിന് സമീപം വെച്ച് പ്രതികൾക്ക് 93 ലക്ഷം രൂപ കൈമാറി.

എന്നാൽ പണം വാങ്ങിയ ശേഷം സ്വർണം നൽകാതെ പ്രതികൾ മുങ്ങുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയതായും യൂസഫിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371656/93-lakh-swindled-in-kasaragod-under-the-pretext-of-supplying-gold)