---
title: "'20 ദിവസത്തിനിടെ നഷ്ടപ്പെട്ടത് മകനെയും അച്ഛനെയും, കുടുംബം തകർന്നു'; നീതിക്കായി രാഷ്ട്രപതിക്ക് കത്തയച്ച് കേതന്റെ പിതാവ്"
english_title: "Ketan's father writes to the President seeking justice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371651/ketans-father-writes-to-the-president-seeking-justice"
published_at: "2026-07-10T14:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb4ed992a0_kethan.jpg"
keywords: ["Latest news", "Ketan father", "President", "Justice", "Letter"]
---

# '20 ദിവസത്തിനിടെ നഷ്ടപ്പെട്ടത് മകനെയും അച്ഛനെയും, കുടുംബം തകർന്നു'; നീതിക്കായി രാഷ്ട്രപതിക്ക് കത്തയച്ച് കേതന്റെ പിതാവ്

> **Lead Summary:** ന്യൂഡൽഹി:**[**പുനെ ലോഹഗഡ് കോട്ടയിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ട 25-കാരനായ കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്ത് നോവറാകുന്നു.

## Article Content

ന്യൂഡൽഹി:**[**പുനെ ലോഹഗഡ് കോട്ടയിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ട 25-കാരനായ കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്ത് നോവറാകുന്നു.

മകന്റെ കൊലപാതകത്തിൽ വേഗത്തിലുള്ള അന്വേഷണവും കടുത്ത ശിക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം രാഷ്ട്രപതിക്ക് ഇമെയിൽ അയച്ചത്. കഴിഞ്ഞ ജൂൺ 18-നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ അഗർവാൾ കൊല്ലപ്പെട്ടത്. നവംബറിൽ വിവാഹം നടക്കാനിരിക്കെ, കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

മകന്റെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ 20 ദിവസത്തിനുള്ളിൽ തന്റെ അച്ഛനും മരണപ്പെട്ടതോടെ കുടുംബം പൂർണ്ണമായും തകർന്നുപോയെന്ന് വിശാൽ അഗർവാൾ കത്തിൽ പറയുന്നു.

സ്വാധീനമുള്ള വ്യക്തിയായല്ല, നീതിക്കായി കേഴുന്ന ഒരു സാധാരണ പിതാവായാണ് താൻ കത്തെഴുതുന്നതെന്ന് വിശാൽ അഗർവാൾ വ്യക്തമാക്കി. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, കേസിൽ പ്രതികളായ സിയ ഗോയൽ (20), ചേതൻ ചൗധരി (22) എന്നിവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371651/ketans-father-writes-to-the-president-seeking-justice)