---
title: "'വലിയ നാണക്കേട്, പറയാൻ വാക്കുകളില്ല'; ഇംഗ്ലണ്ടിനോട് തോറ്റ  ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ശശി തരൂർ"
english_title: "Shashi Tharoor slams Indian team for humiliating defeat to England"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371583/shashi-tharoor-slams-indian-team-for-humiliating-defeat-to-england"
published_at: "2026-07-10T11:41:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a508e88466fd_dfghjbmj.jpg"
keywords: ["Sports", "Shashi Tharoor", "England", "congress", "cricket"]
---

# 'വലിയ നാണക്കേട്, പറയാൻ വാക്കുകളില്ല'; ഇംഗ്ലണ്ടിനോട് തോറ്റ  ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ശശി തരൂർ

> **Lead Summary:** ലണ്ടൻ:**[** ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.

## Article Content

ലണ്ടൻ:**[** ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.

> നാലാം ടി20യിലും ഇന്ത്യ തകർന്നടിഞ്ഞതിന് പിന്നാലെയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹം പ്രതികരിച്ചത്. "അമ്പരന്നുപോയി, ഇതൊരു വലിയ നാണക്കേടാണ്. ഇതിനെക്കുറിച്ച് പറയാൻ വാക്കുകളില്ല" എന്ന് തരൂർ കുറിച്ചു.

ബ്രിസ്റ്റളിൽ നടന്ന നാലാം ടി20യിൽ ഒമ്പത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടിയത്.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ (80*) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറ്റ് ബാറ്റർമാർ തകർന്നടിഞ്ഞു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് വെറും 13.5 ഓവറിൽ ലക്ഷ്യം കണ്ടു. ഹാരി ബ്രൂക്ക് (79*), ഫിൽ സാൾട്ട് (59*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന് എളുപ്പത്തിൽ വിജയം സമ്മാനിച്ചത്. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ലോകകപ്പ് വിജയത്തിന് ശേഷം വെറും നാല് മാസങ്ങൾക്കുള്ളിലാണ് ഇന്ത്യൻ ടീമിന്റെ ഫോം ഇത്രയധികം തകർന്നത്. അയർലൻഡിനോട് 2-0ത്തിന് പരമ്പര തോറ്റതിന് പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയപ്പെടുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ടി20 പരമ്പരകൾ കൈവിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371583/shashi-tharoor-slams-indian-team-for-humiliating-defeat-to-england)