---
title: "ബിഎസ്എൻഎൽ സുമ്മാവാ..! ടവറും വേണ്ട റേഞ്ചും വേണ്ട; സാറ്റലൈറ്റ് ഫോണുമായി ബിഎസ്എൻഎൽ"
english_title: "BSNL with satellite phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371576/bsnl-with-satellite-phone"
published_at: "2026-07-10T11:20:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50885d05a7a_jk.jpg"
keywords: ["Latest news", "BSNL", "Satellite phone", "TECH"]
---

# ബിഎസ്എൻഎൽ സുമ്മാവാ..! ടവറും വേണ്ട റേഞ്ചും വേണ്ട; സാറ്റലൈറ്റ് ഫോണുമായി ബിഎസ്എൻഎൽ

> **Lead Summary:** ന്യൂഡൽഹി**[:** മൊബൈൽ ടവറുകളോ കവറേജോ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും തടസ്സമില്ലാതെ ആശയവിനിമയം നടത്താൻ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബിഎസ്എൻഎൽ. 1,34,166 രൂപയാണ് ഈ ഫോണിന്റെ വില. സാധാരണ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങളുമായി (സാറ്റലൈറ്റ്) നേരിട്ട് കണക്ട് ചെയ്താണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

## Article Content

ന്യൂഡൽഹി**[:** മൊബൈൽ ടവറുകളോ കവറേജോ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും തടസ്സമില്ലാതെ ആശയവിനിമയം നടത്താൻ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബിഎസ്എൻഎൽ. 1,34,166 രൂപയാണ് ഈ ഫോണിന്റെ വില. സാധാരണ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങളുമായി (സാറ്റലൈറ്റ്) നേരിട്ട് കണക്ട് ചെയ്താണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് കമ്പനിയായ 'ഇൻമാർസാറ്റി'ന്റെ സഹകരണത്തോടെയാണ് ബിഎസ്എൻഎൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. റേഞ്ചില്ലാത്ത സ്ഥലങ്ങളിലും വോയ്‌സ് കോളിംഗ്, എസ്എംഎസ് സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി. പ്രതിരോധ മേഖല, ദുരന്ത നിവാരണം, ഖനനം, സാഹസിക യാത്രകൾ എന്നിവയ്ക്ക് ഈ ഫോൺ ഏറെ സഹായകരമാകും.

പ്രധാന സവിശേഷതകൾ:

മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും വോയ്‌സ് കോളിംഗ് സൗകര്യം.

അപകട ഘട്ടങ്ങളിൽ സഹായം തേടാൻ എമർജൻസി എസ്ഒഎസ് (SOS) സപ്പോർട്ട്.

ചാർജിംഗ് സൗകര്യമില്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കാൻ ദീർഘനേരം നിൽക്കുന്ന ബാറ്ററി.

കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ശക്തമായ (Rugged) ഡിസൈൻ.

**വാങ്ങാൻ അനുമതി വേണം:**

ഈ ഫോൺ ആർക്കും നേരിട്ട് പോയി വാങ്ങാൻ സാധിക്കില്ല. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) മുൻകൂർ അനുമതിയുള്ളവർക്ക് മാത്രമായിരിക്കും ഫോൺ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371576/bsnl-with-satellite-phone)