---
title: "ബേക്കറി ഉടമയുടെ ഭാര്യയുമായി അവിഹിതം; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 19-കാരനും നാല് കുട്ടികളും പിടിയിൽ"
english_title: "Illicit affair with bakery owner's wife; young man murdered."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371575/illicit-affair-with-bakery-owners-wife-young-man-murdered"
published_at: "2026-07-10T11:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["Latest News", "Tamilnadu", "Crime", "Murdered", "Four Children", "19-year-old Boy"]
---

# ബേക്കറി ഉടമയുടെ ഭാര്യയുമായി അവിഹിതം; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 19-കാരനും നാല് കുട്ടികളും പിടിയിൽ

> **Lead Summary:** **ചെന്നൈ: [ **തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബേക്കറി ഉടമയുടെ ഭാര്യയുമായുള്ള ബന്ധത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. തിരുപ്പത്തൂർ സ്വദേശി പൂവരശൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 19-കാരനെ ജയിലിലടയ്ക്കുകയും നാല് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

## Article Content

**ചെന്നൈ: [ **തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബേക്കറി ഉടമയുടെ ഭാര്യയുമായുള്ള ബന്ധത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. തിരുപ്പത്തൂർ സ്വദേശി പൂവരശൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 19-കാരനെ ജയിലിലടയ്ക്കുകയും നാല് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

പൊള്ളാച്ചിയിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന പൂവരശന് സ്ഥാപന ഉടമയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടമ ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയെങ്കിലും, വീണ്ടും പൊള്ളാച്ചിയിലെത്തിയ ഇയാൾ ബന്ധം തുടർന്നത് കുടുംബവഴക്കുകൾക്ക് കാരണമായി.

ബുധനാഴ്ച രാത്രി മദ്യലഹരിയിൽ ബേക്കറിയിലെത്തി പ്രശ്നമുണ്ടാക്കിയ പൂവരശനെ, മടങ്ങിപ്പോകുന്നതിനിടെ ബേക്കറി ഉടമയുടെ 13-ഉം 14-ഉം വയസ്സുള്ള മക്കളും അവരുടെ സുഹൃത്തുക്കളായ 16, 17, 19 വയസ്സുള്ള യുവാക്കളും ചേർന്ന് തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാവിനെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. പൊള്ളാച്ചി വെസ്റ്റ് പോലീസ് കേസെടുത്ത് അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തു. 19-കാരനായ യുവാവിനെ കോടതി റിമാൻഡ് ചെയ്തപ്പോൾ, പ്രായപൂർത്തിയാകാത്ത നാല് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശപ്രകാരം ജുവനൈൽ ഹോമിലേക്ക് അയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371575/illicit-affair-with-bakery-owners-wife-young-man-murdered)