---
title: "വിടചൊല്ലി പതിനായിരങ്ങൾ; ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; ഇറാനിൽ വ്യോമാക്രമണം തുടരുന്നു"
english_title: "Iran bids tearful farewell to Ayatollah Ali Khamenei, buries his body; Another explosion in Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371538/iran-bids-tearful-farewell-to-ayatollah-ali-khamenei-buries-his-body-another-explosion-in-iran"
published_at: "2026-07-10T09:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50715a4cc65_vbh.jpg"
keywords: ["Latest news", "Iran", "Ayatollah Ali Khamenei", "buries body", "explosion"]
---

# വിടചൊല്ലി പതിനായിരങ്ങൾ; ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; ഇറാനിൽ വ്യോമാക്രമണം തുടരുന്നു

> **Lead Summary:** മഷ്ഹദ്: **[**ഇറാൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ജന്മനാടായ ഷിയ പുണ്യനഗരം മാഷ്ഹദിൽ ഖബറടക്കി.

## Article Content

മഷ്ഹദ്: **[**ഇറാൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ജന്മനാടായ ഷിയ പുണ്യനഗരം മാഷ്ഹദിൽ ഖബറടക്കി.

ഏഴ് ദിവസത്തെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷമാണ് ഖബറടക്കം നടന്നത്. മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ നടന്ന ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഖമനയിക്കൊപ്പം കൊല്ലപ്പെട്ട ഭാര്യ, മകൾ, കൊച്ചുമകൾ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പമാണ് ഖബറടക്കിയത്.

സുരക്ഷാ കാരണങ്ങളാൽ ഖമനയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി ചടങ്ങിൽ പങ്കെടുത്തില്ല. അതേസമയം, ഇറാനിൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചതിന് പിന്നാലെ, ഇറാനെതിരെ പുതിയ ഘട്ട വ്യോമാക്രമണം പൂർത്തിയാക്കിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 90 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന യുഎസ് ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371538/iran-bids-tearful-farewell-to-ayatollah-ali-khamenei-buries-his-body-another-explosion-in-iran)