---
title: "തലനാരിഴയ്ക്ക് രക്ഷപ്പെടൽ; പാഞ്ഞടുത്ത ട്രെയിനിന് മുന്നിൽ നിന്ന് മധ്യവയസ്കനെ വലിച്ച് മാറ്റി ഗേറ്റ് കീപ്പർ"
english_title: "Railway gatekeeper saves middle-aged man from speeding train, risking his own life"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371535/railway-gatekeeper-saves-middle-aged-man-from-speeding-train-risking-his-own-life"
published_at: "2026-07-10T09:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506ff7ea718_FJ.jpg"
keywords: ["Latest news", "Railway gatekeeper", "speeding train", "Tamilnadu", "viral"]
---

# തലനാരിഴയ്ക്ക് രക്ഷപ്പെടൽ; പാഞ്ഞടുത്ത ട്രെയിനിന് മുന്നിൽ നിന്ന് മധ്യവയസ്കനെ വലിച്ച് മാറ്റി ഗേറ്റ് കീപ്പർ

> **Lead Summary:** ചെന്നൈ: **[**പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽപ്പെട്ട മധ്യവയസ്കനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് റെയിൽവേ ഗേറ്റ് കീപ്പർ. തമിഴ്‌നാട്ടിലെ സിർക്കഴിക്ക് സമീപം നടന്ന ഈ സിനിമാറ്റിക് രക്ഷപ്പെടുത്തലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

## Article Content

ചെന്നൈ: **[**പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽപ്പെട്ട മധ്യവയസ്കനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് റെയിൽവേ ഗേറ്റ് കീപ്പർ. തമിഴ്‌നാട്ടിലെ സിർക്കഴിക്ക് സമീപം നടന്ന ഈ സിനിമാറ്റിക് രക്ഷപ്പെടുത്തലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഖാർ കെ കലേഷ് എന്നയാൾ എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ച ദൃശ്യങ്ങളിലാണ് ഈ നടുക്കുന്ന സംഭവമുള്ളത്. റെയിൽവേ ഗേറ്റിന് സമീപം ഡ്യൂട്ടിയിലായിരുന്ന ഗേറ്റ് കീപ്പർ, പാളത്തിലേക്ക് ഒരാൾ വീഴുന്നത് കണ്ട് ഒട്ടും സമയം കളയാതെ ഓടിയെത്തി അദ്ദേഹത്തെ വലിച്ച് മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ അതിവേഗത്തിൽ ട്രെയിൻ കടന്നുപോയി. തലനാരിഴയ്ക്കാണ് മധ്യവയസ്കൻ രക്ഷപ്പെട്ടത്.

ഗേറ്റ് കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അപരിചിതന്റെ ജീവൻ രക്ഷിച്ച അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണെന്നും, ഇത്തരം ധീരതകൾക്ക് ഔദ്യോഗികമായി അവാർഡ് നൽകി ആദരിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371535/railway-gatekeeper-saves-middle-aged-man-from-speeding-train-risking-his-own-life)