---
title: "വഴിമാറാൻ ഹോണടിച്ചു, യുവാവിനെ വളഞ്ഞിട്ട് മർദിച്ച് അഞ്ചംഗ സംഘം; അക്രമികൾക്കായി തെരച്ചിൽ"
english_title: "A five-member gang surrounded and beat up a scooter rider."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371532/a-five-member-gang-surrounded-and-beat-up-a-scooter-rider"
published_at: "2026-07-10T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506dc2a1fa9_2.jpg"
keywords: ["Latest News", "Thiruvanandapuram", "Five-Member Gang", "Beat Scooter Rider"]
---

# വഴിമാറാൻ ഹോണടിച്ചു, യുവാവിനെ വളഞ്ഞിട്ട് മർദിച്ച് അഞ്ചംഗ സംഘം; അക്രമികൾക്കായി തെരച്ചിൽ

> **Lead Summary:** **തിരുവനന്തപുരം: [ **വിതുരയിൽ റോഡരികിൽ പാർക്ക് ചെയ്ത വാാൻ മാറ്റാൻ ഹോണടിച്ചതിന് സ്കൂട്ടർ യാത്രക്കാരന് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി തൊളിക്കോട്-തോട്ടുമുക്ക് റോഡിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം: [ **വിതുരയിൽ റോഡരികിൽ പാർക്ക് ചെയ്ത വാാൻ മാറ്റാൻ ഹോണടിച്ചതിന് സ്കൂട്ടർ യാത്രക്കാരന് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി തൊളിക്കോട്-തോട്ടുമുക്ക് റോഡിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.

റോഡിൽ തടസ്സമായി നിർത്തിയിട്ടിരുന്ന ഒമാനി വാൻ മാറ്റാൻ സുരേഷ് ഹോണടിച്ചത് സംഘത്തെ പ്രകോപിപ്പിച്ചു. ഹോണടിച്ചതിന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയ സുരേഷിനെ പിന്തുടർന്നെത്തിയും സംഘം മർദിക്കുകയായിരുന്നു.

പമ്പ് ജീവനക്കാരുടെ ഇടപെടലിനെത്തുടർന്നാണ് അക്രമികൾ പിന്മാറിയത്. ശേഷം പ്രതികൾ വാഹനവുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത വിതുര പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371532/a-five-member-gang-surrounded-and-beat-up-a-scooter-rider)