---
title: "മൊത്തം ട്വിസ്റ്റാ മക്കളെ! മാല കട്ടിലിനടിയിൽ, കള്ളത്തരം വെളിച്ചത്തിൽ; പറവൂരിലെ യുവതിയുടെ മർദ്ദന ദൃശ്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്ത്"
english_title: "Case registered against accused for brutally beating woman for allegedly stealing necklace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371521/case-registered-against-accused-for-brutally-beating-woman-for-allegedly-stealing-necklace"
published_at: "2026-07-10T08:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5066eadf875_CASE.jpg"
keywords: ["Police Case", "Brutally Beating", "Crime", "Necklace theft case"]
---

# മൊത്തം ട്വിസ്റ്റാ മക്കളെ! മാല കട്ടിലിനടിയിൽ, കള്ളത്തരം വെളിച്ചത്തിൽ; പറവൂരിലെ യുവതിയുടെ മർദ്ദന ദൃശ്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്ത്

> **Lead Summary:** **കൊച്ചി: **പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ചു യുവതിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരനും, ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

## Article Content

**കൊച്ചി: **പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ചു യുവതിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരനും, ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസെടുത്തപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തുവരുന്നത്. ഇത് മുക്കുപണ്ടം ആണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ നൽകാതിരിക്കാൻ ഉള്ള വ്യാജ പരാതി ഉണ്ടാക്കാനാണ് പ്രതിശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371521/case-registered-against-accused-for-brutally-beating-woman-for-allegedly-stealing-necklace)