---
title: "പൊലീസിനോടാണോടാ നിന്റെ വിളച്ചിൽ......! ഹൈവേ പൊലീസിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് പൊട്ടിച്ചു; താമരശ്ശേരിയിൽ യുവാവ്  അറസ്റ്റിൽ"
english_title: "Youth arrested in Thamarassery for stealing police officer's phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371516/youth-arrested-in-thamarassery-for-stealing-police-officers-phone-"
published_at: "2026-07-10T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d7d8979ac_police.1697912334.jpg"
keywords: ["Arrest", "Thamarassery", "Police officer's phone", "Highway patrol duty", "Kozhikode"]
---

# പൊലീസിനോടാണോടാ നിന്റെ വിളച്ചിൽ......! ഹൈവേ പൊലീസിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് പൊട്ടിച്ചു; താമരശ്ശേരിയിൽ യുവാവ്  അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് നശിപ്പിച്ച സംഭവത്തിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം.

## Article Content

**കോഴിക്കോട്: ** ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് നശിപ്പിച്ച സംഭവത്തിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം.

ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി.ദിനേഷ്, ഹൈവേ പൊലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.

വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു.

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371516/youth-arrested-in-thamarassery-for-stealing-police-officers-phone-)