---
title: "കള്ളാടി മണ്ണിടിച്ചിൽ: തിരച്ചിൽ ഇന്നും തുടരും, കൊങ്കൺ റെയിൽവേയുടെ വിദഗ്‍ധ സംഘം ഇന്നെത്തും"
english_title: "Kalladi landslide: Search operations to continue today; expert team from Konkan Railway to arrive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371504/kalladi-landslide-search-operations-to-continue-today-expert-team-from-konkan-railway-to-arrive"
published_at: "2026-07-10T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50518ce212f_kalladi.jpg"
keywords: ["Latest News", "Kalladi Landslide", "Search operations", "Konkan Railway", "Wayanad"]
---

# കള്ളാടി മണ്ണിടിച്ചിൽ: തിരച്ചിൽ ഇന്നും തുടരും, കൊങ്കൺ റെയിൽവേയുടെ വിദഗ്‍ധ സംഘം ഇന്നെത്തും

> **Lead Summary:** **മേപ്പാടി : ** വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. 

## Article Content

**മേപ്പാടി : ** വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. 

കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇതോടെ മരണസംഖ്യ ആറായി. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുക.

അതേസമയം മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു. നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അധികൃതർ.

രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. മുന്നൂറിലധികം വരുന്ന തൊഴിലാളികളിൽ ഭൂരിഭാഗം ആളുകളും പ്രദേശത്തെ താൽക്കാലിക ക്വാട്ടേഴ്‌സുകളിൽ താമസിച്ചായിരുന്നു നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371504/kalladi-landslide-search-operations-to-continue-today-expert-team-from-konkan-railway-to-arrive)