---
title: "വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...!  കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ"
english_title: "two men and minor girl arrested with mdma drug"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371467/two-men-and-minor-girl-arrested-with-mdma-drug"
published_at: "2026-07-09T19:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fa36376708_mdma_arrest.jpg"
keywords: ["Latest News", "Arrest", "MDMA", "Kerala Police", "Malappuram"]
---

# വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...!  കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: മലപ്പുറം എടരിക്കോട് കാറിൽ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍. ഇവരിൽ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.

## Article Content

മലപ്പുറം: മലപ്പുറം എടരിക്കോട് കാറിൽ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍. ഇവരിൽ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.

മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുമാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിൽ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകും. കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371467/two-men-and-minor-girl-arrested-with-mdma-drug)