---
title: "ചെറുനാരങ്ങ വെള്ളം വെറും വയറ്റിൽ കുടിക്കാറുണ്ടോ? ശരീര ഭാരം കുറയ്ക്കാൻ മാത്രമല്ല, ഗുണങ്ങൾ അറിഞ്ഞിരിക്കാം!"
english_title: "Do you drink lemon water on an empty stomach? You may know the benefits, not just for weight loss!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371444/do-you-drink-lemon-water-on-an-empty-stomach-you-may-know-the-benefits-not-just-for-weight-loss"
published_at: "2026-07-09T16:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f817d39aa2_bf.jpg"
keywords: ["Lemon", "Lemon water empty stomach benefits", "Lemon water for weight loss"]
---

# ചെറുനാരങ്ങ വെള്ളം വെറും വയറ്റിൽ കുടിക്കാറുണ്ടോ? ശരീര ഭാരം കുറയ്ക്കാൻ മാത്രമല്ല, ഗുണങ്ങൾ അറിഞ്ഞിരിക്കാം!

> **Lead Summary:** **** നമ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് ചെറുനാരങ്ങ. എന്നാൽ കേവലമൊരു ദാഹശമനി എന്നതിനപ്പുറം ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ ചെറുനാരങ്ങ.

## Article Content

**** നമ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് ചെറുനാരങ്ങ. എന്നാൽ കേവലമൊരു ദാഹശമനി എന്നതിനപ്പുറം ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ ചെറുനാരങ്ങ.

വൈറ്റമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം ചെറുനാരങ്ങ നീരിനെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഔഷധമാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, നിത്യേന നാരങ്ങാനീര് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ചെറുനാരങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ദഹനം സുഗമമാക്കുന്നു: രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കാനും ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: മെറ്റബോളിസം ഉയർത്താൻ നാരങ്ങാനീര് ഉത്തമമാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും തടി കുറയ്ക്കാനും സഹായിക്കുന്നു.

കിഡ്നി സ്റ്റോൺ തടയുന്നു: നാരങ്ങാനീരിലെ സിട്രിക് ആസിഡ് കിഡ്നിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും നിലവിലുള്ള ചെറിയ കല്ലുകളെ ലയിപ്പിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371444/do-you-drink-lemon-water-on-an-empty-stomach-you-may-know-the-benefits-not-just-for-weight-loss)