---
title: "'അധ്യാപകരെ സെൻസസ് ജോലിക്ക് നിയോഗിക്കുമ്പോൾ പഠനം മുടങ്ങരുത്'; സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്ക് ബാലാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം"
english_title: "Teachers' census duty; should not affect students' studies, says Child Rights Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371440/teachers-census-duty-should-not-affect-students-studies-says-child-rights-commission-"
published_at: "2026-07-09T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7d946622b_FB.jpg"
keywords: ["Teachers' census duty", "Child Rights Commission", "students' studies"]
---

# 'അധ്യാപകരെ സെൻസസ് ജോലിക്ക് നിയോഗിക്കുമ്പോൾ പഠനം മുടങ്ങരുത്'; സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്ക് ബാലാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം : ** സ്കൂൾ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

## Article Content

**തിരുവനന്തപുരം : ** സ്കൂൾ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സെൻസസ് ഡ്യൂട്ടി സംബന്ധിച്ച പരാതികൾ പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കാണമെന്നും സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371440/teachers-census-duty-should-not-affect-students-studies-says-child-rights-commission-)