---
title: "കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്ന സംഭവം; കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു, അപകടത്തിന് കാരണം കനത്ത മഴയെന്ന് റെയിൽവേ"
english_title: "Railways attributes the collapse of the building at Kozhikode railway station to heavy rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371416/railways-attributes-the-collapse-of-the-building-at-kozhikode-railway-station-to-heavy-rain"
published_at: "2026-07-09T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6cf61c116_kozhikode_railway.jpg"
keywords: ["Latest News", "Kozhikode Railway Station", "Building Collapse", "Heavy Rain", "Railway"]
---

# കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്ന സംഭവം; കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു, അപകടത്തിന് കാരണം കനത്ത മഴയെന്ന് റെയിൽവേ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നതിന് കാരണം കനത്ത മഴയെന്ന് റെയിൽവേ. കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും റെയിൽവേ അറിയിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നതിന് കാരണം കനത്ത മഴയെന്ന് റെയിൽവേ. കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും റെയിൽവേ അറിയിച്ചു.

രാവിലെ 11.15ഓടെയാണ് അപകടം. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഏറെക്കാലത്തെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം പുനക്രമീകരിച്ചിരുന്നു. തിരുവനന്തപുരം - കോഴിക്കോട് ജനശതാസ്തി എക്സ്പ്രസ് കല്ലായിയിൽ യാത്ര അവസാനിപ്പിക്കും.

കോഴിക്കോട് - തിരുവന്തപുരം ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ നിന്നും യാത്ര ആരംഭിക്കും. ബാംഗ്ലൂർ കോഴിക്കോട് എക്സ്പ്രസ് വെസ്റ്റ് ഹിലിൽ യാത്ര അവസാനിപ്പിക്കും. കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് വെസ്റ്റ്ഹി ലിൽ നിന്നും യാത്ര തുടങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371416/railways-attributes-the-collapse-of-the-building-at-kozhikode-railway-station-to-heavy-rain)