---
title: "ഹാംസ്ട്രിങ് ഇഞ്ച്വറി വില്ലനായി; കാനഡയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ സായിബാരി ഫ്രാൻസിനെതിരെ കളിക്കില്ല"
english_title: "Hamstring injury turns villain; Saibari injured in match against Canada, will not play against France"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371410/hamstring-injury-turns-villain-saibari-injured-in-match-against-canada-will-not-play-against-france"
published_at: "2026-07-09T14:58:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f69dc574ad_SAYI.jpg"
keywords: ["Hamstring injury", "match against Canada", "Ismail Saibari", "FIFA World Cup"]
---

# ഹാംസ്ട്രിങ് ഇഞ്ച്വറി വില്ലനായി; കാനഡയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ സായിബാരി ഫ്രാൻസിനെതിരെ കളിക്കില്ല

> **Lead Summary:** **ന്യൂയോർക്ക്: **ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരായ നിർണായക പോരാട്ടത്തിന് മുൻപ് മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പർ താരം ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്തായി. കാനഡയ്ക്ക് എതിരായ പ്രീ-ക്വാർട്ടർ മത്സരത്തിനിടെയാണ് താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി സംഭവിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ തന്നെ പരിക്കിനെത്തുടർന്ന് സായിബാരിയെ പിൻവലിക്കേണ്ടി വന്നിരുന്നു.

## Article Content

**ന്യൂയോർക്ക്: **ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരായ നിർണായക പോരാട്ടത്തിന് മുൻപ് മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പർ താരം ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്തായി. കാനഡയ്ക്ക് എതിരായ പ്രീ-ക്വാർട്ടർ മത്സരത്തിനിടെയാണ് താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി സംഭവിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ തന്നെ പരിക്കിനെത്തുടർന്ന് സായിബാരിയെ പിൻവലിക്കേണ്ടി വന്നിരുന്നു.

 ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിലെ പ്രതീക്ഷ. എന്നാൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ജയിച്ചയാൾ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ സായിബാരിക്ക് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മൊറോക്കൻ കോച്ച് മുഹമ്മദ് ഒഹാബി വ്യക്തമാക്കി.

നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റത്തിന്റെ പ്രധാനിയായിരുന്നു സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് സായ്ബാരി നേടിയ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ.

കാനഡയ്‌ക്കെതിരെ ഔനാഹിയുടെ ഇരട്ട ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം അനായാസമാക്കിയത്. അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്‌റഫ് ഹക്കിമി തുടങ്ങീ മികച്ച താരങ്ങളുടെ പ്രകടനത്തിലാണ് മൊറോക്കോയുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371410/hamstring-injury-turns-villain-saibari-injured-in-match-against-canada-will-not-play-against-france)