---
title: "രണ്ടും ഒന്ന് തന്നെയോ? ബിജെപി ഫണ്ട് വിവാദത്തിൽ നിർണായക വഴിത്തിരിവ്; നോട്ടു കെട്ടുകൾക്കൊപ്പം എബിവിപി നേതാവിന്റെ സെൽഫി പുറത്ത്"
english_title: "More documents have been released, leading to a breakthrough in the BJP funds controversy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371406/more-documents-have-been-released-leading-to-a-breakthrough-in-the-bjp-funds-controversy"
published_at: "2026-07-09T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6894aa1d9_CASH.jpg"
keywords: ["BJP funds controversy", "BJP funds", "ABVP leader's selfie"]
---

# രണ്ടും ഒന്ന് തന്നെയോ? ബിജെപി ഫണ്ട് വിവാദത്തിൽ നിർണായക വഴിത്തിരിവ്; നോട്ടു കെട്ടുകൾക്കൊപ്പം എബിവിപി നേതാവിന്റെ സെൽഫി പുറത്ത്

> **Lead Summary:** **കൊച്ചി : **ബിജെപി ഫണ്ട് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. അന്വേഷണവിധേയമായി നടപടി നേരിടുന്ന ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എബിവിപി നേതാവ് സിദ്ധാർത്ഥൻ നോട്ടു കെട്ടുകൾക്കൊപ്പം നിൽക്കുന്ന സെൽഫി ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

## Article Content

**കൊച്ചി : **ബിജെപി ഫണ്ട് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. അന്വേഷണവിധേയമായി നടപടി നേരിടുന്ന ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എബിവിപി നേതാവ് സിദ്ധാർത്ഥൻ നോട്ടു കെട്ടുകൾക്കൊപ്പം നിൽക്കുന്ന സെൽഫി ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിവാദമായ ഒന്നരക്കോടി രൂപയുടെ ഫണ്ടാണോ ചിത്രത്തിലുള്ളതെന്ന സംശയത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഈ ചിത്രം അന്വേഷണ സമിതിക്ക് കൈമാറി. നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാർഥ.

ഇയാൾ പാറശ്ശാല സ്വദേശിയാണ്. വിവരമറിഞ്ഞ നേതൃത്വം ചിത്രം നീക്കം ചെയ്യിപ്പിച്ചു. ഇപ്പോൾ വിവാദമായ പശ്ചാത്തലത്തിലാണ് പഴയ ചിത്രത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ചിത്രത്തിലെ പണം വിവാദത്തിലെ ഒന്നരക്കോടി ആണോ എന്നതാണ് പാർട്ടി നേതൃത്വം പരിശോധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371406/more-documents-have-been-released-leading-to-a-breakthrough-in-the-bjp-funds-controversy)