---
title: "കോഴിക്കോട് മൂടാടിയിൽ  ബൈക്ക് ഡിവൈഡറിലിടിച്ച്‌ വീണ്ടും അപകടം; നാട്ടുകാരുടെ സുരക്ഷാ ആവശ്യം ശക്തം, ജൂലൈയിൽ മൂന്ന് അപകടങ്ങൾ"
english_title: "Another accident occurs at Moodadi, Kozhikode, as a bike crashes into a divider."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371395/another-accident-occurs-at-moodadi-kozhikode-as-a-bike-crashes-into-a-divider"
published_at: "2026-07-09T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5f581aa00_16.jpg"
keywords: ["Latest News", "Kozhikode", "Moodadi", "Bike Accident"]
---

# കോഴിക്കോട് മൂടാടിയിൽ  ബൈക്ക് ഡിവൈഡറിലിടിച്ച്‌ വീണ്ടും അപകടം; നാട്ടുകാരുടെ സുരക്ഷാ ആവശ്യം ശക്തം, ജൂലൈയിൽ മൂന്ന് അപകടങ്ങൾ

> **Lead Summary:** **കോഴിക്കോട്:[ **[ ]ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്:[ **[ ]ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ജൂലൈ അഞ്ചിനും എട്ടിനും ഇടയിൽ മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371395/another-accident-occurs-at-moodadi-kozhikode-as-a-bike-crashes-into-a-divider)