---
title: "'കാപ്പ' പൂട്ട് അഴിക്കാൻ ഹൈക്കോടതി കയറണം; ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം, പുറത്തിറങ്ങാനാവില്ല"
english_title: "BJP councilor R. Sugathan gets interim bail; cannot be released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371378/bjp-councilor-r-sugathan-gets-interim-bail-cannot-be-released"
published_at: "2026-07-09T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5117a8e25_tyjftukj.jpg"
keywords: ["Latest news", "BJP councilor R. Sugathan", "BJP", "Bail", "Cannot be released"]
---

# 'കാപ്പ' പൂട്ട് അഴിക്കാൻ ഹൈക്കോടതി കയറണം; ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം, പുറത്തിറങ്ങാനാവില്ല

> **Lead Summary:** തിരുവനന്തപുരം:**[ **കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒൻപത് മണി വരെയാണ് ജാമ്യ കാലാവധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം:**[ **കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒൻപത് മണി വരെയാണ് ജാമ്യ കാലാവധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.

എന്നാൽ, നിലവിൽ ജയിലിൽ കഴിയുന്ന സുഗതന് കാപ്പാ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി പുറത്തിറങ്ങാനാകൂ. ഇതിനായി ഇപ്പോൾ ലഭിച്ച ജാമ്യ ഉത്തരവുമായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കേണ്ടതുണ്ട്.

ജൂലൈ 14-ന് രാവിലെ 11 മണിക്ക് കോർപ്പറേഷനിൽ എത്തി സത്യപ്രതിജ്ഞ ചെയ്ത് 11.30-ഓടെ അവിടെനിന്ന് മടങ്ങണമെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ട് ആൾ ജാമ്യം ഉറപ്പാക്കണം, മറ്റ് യോഗങ്ങളിൽ പങ്കെടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകൾ. ജനപ്രതിനിധിക്ക് ജാമ്യം നൽകാതിരിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. മറ്റുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലായതിനാൽ സുഗതന് അതിന് സാധിച്ചിരുന്നില്ല. വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള സുഗതൻ വധശ്രമം, വീട് ആക്രമിക്കൽ, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371378/bjp-councilor-r-sugathan-gets-interim-bail-cannot-be-released)