---
title: "കോഴിക്കോട്ടെ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കോഴിക്കോട് ക്ലോക്ക് റൂം അപകടത്തെ തുട‍ർന്ന് സ‍‍ര്‍വ്വീസുകളിൽ മാറ്റം, പുതിയ സമയവും സ്റ്റേഷനും ഇങ്ങനെ "
english_title: "Changes to services following the Kozhikode clock room incident."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371376/changes-to-services-following-the-kozhikode-clock-room-incident"
published_at: "2026-07-09T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f51e01c7ef_12.jpg"
keywords: ["Latest News", "Kozhikode", "Kozhikode Cloakroom Accident", "Train service schedule"]
---

# കോഴിക്കോട്ടെ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കോഴിക്കോട് ക്ലോക്ക് റൂം അപകടത്തെ തുട‍ർന്ന് സ‍‍ര്‍വ്വീസുകളിൽ മാറ്റം, പുതിയ സമയവും സ്റ്റേഷനും ഇങ്ങനെ 

> **Lead Summary:** **കോഴിക്കോട്:[ **റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു.

## Article Content

**കോഴിക്കോട്:[ **റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു.

കെട്ടിടത്തിന്റെ ബലപരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്.

ഇതിനെത്തുടർന്ന് ഇന്ന് പല ട്രെയിനുകളുടെയും സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

**സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ**

*തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി (12076): ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഈ ട്രെയിൻ കോഴിക്കോട് എത്തുന്നതിന് പകരം കല്ലായിയിൽ യാത്ര അവസാനിപ്പിക്കും.*

*ബംഗളൂരു - കോഴിക്കോട് എക്സ്പ്രസ് (16511): ഇന്നലെ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ യാത്ര അവസാനിപ്പിച്ചു.*

**യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ വരുത്തിയ മാറ്റം:**

*കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് (16512): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ വെസ്റ്റ് ഹിൽ സ്റ്റേഷനിൽ നിന്നാകും യാത്ര തുടങ്ങുക. സമയം: ഉച്ചയ്ക്ക് 3.40.*

*കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി (12075): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ട്രെയിൻ കല്ലായി സ്റ്റേഷനിൽ നിന്നാകും സർവീസ് ആരംഭിക്കുന്നത്. സമയം: ഉച്ചയ്ക്ക് 1.50.*

**[
](http:// (truevisionnews.com))**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371376/changes-to-services-following-the-kozhikode-clock-room-incident)