---
title: "ആഹ്ലാദപ്രകടനം വിനയായി .....!  അർജൻറ്റീന വിജയത്തിന് പിന്നാലെ, ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തു; ഓടിക്കൊണ്ടിരുന്ന ബൈക്ക്  കത്തിയമർന്നു"
english_title: "Bike catches fire during World Cup football fan celebration kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371357/bike-catches-fire-during-world-cup-football-fan-celebration-kollam-"
published_at: "2026-07-09T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f42cca4bac_fire.jpg"
keywords: ["Bike catches", "World Cup", "Football", "kollam", "Bikefire"]
---

# ആഹ്ലാദപ്രകടനം വിനയായി .....!  അർജൻറ്റീന വിജയത്തിന് പിന്നാലെ, ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തു; ഓടിക്കൊണ്ടിരുന്ന ബൈക്ക്  കത്തിയമർന്നു

> **Lead Summary:** **കൊല്ലം: ** ലോകകപ്പ് ഫുട്ബോൾ വിജയത്തിന് പിന്നാലെ കൊല്ലത്ത് ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

## Article Content

**കൊല്ലം: ** ലോകകപ്പ് ഫുട്ബോൾ വിജയത്തിന് പിന്നാലെ കൊല്ലത്ത് ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

അർജന്റീന-ഈജിപ്റ്റ് മത്സരത്തിലെ അർജൻറ്റീന വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്.

വിജയാഹ്ലാദത്തിനിടെ ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിൻ്റെ ഉൾഭാഗത്തുനിന്ന് പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിൻ്റെ ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സമയബന്ധിതമായി വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371357/bike-catches-fire-during-world-cup-football-fan-celebration-kollam-)