---
title: "കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം "
english_title: "Building collapses onto railway tracks in Kozhikode, accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371348/building-collapses-onto-railway-tracks-in-kozhikode-accident-new-"
published_at: "2026-07-09T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f40bdb07a6_train.jpg"
keywords: ["Building collapses", "Kozhikode", "Railway Tracks", "Accident"]
---

# കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട്** **റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം . രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം . നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു.

## Article Content

**കോഴിക്കോട് : **കോഴിക്കോട്** **റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം . രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം . നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു.

പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകൾ ഒന്നും സർവിസ് നടത്തിയിരുന്നില്ല.

130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371348/building-collapses-onto-railway-tracks-in-kozhikode-accident-new-)