---
title: "കൊല്ലാനാണേൽ എന്തിന് സുമംഗലിയാക്കി...? വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു, ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ"
english_title: "Indian engineer arrested for killing wife and sending picture to girlfriend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371344/indian-engineer-arrested-for-killing-wife-and-sending-picture-to-girlfriend"
published_at: "2026-07-09T11:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f371a141dc_ARREST_.jpg"
keywords: ["Indian engineer", "Arrest", "Murder"]
---

# കൊല്ലാനാണേൽ എന്തിന് സുമംഗലിയാക്കി...? വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു, ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ

> **Lead Summary:** **വാഷിങ്ടൺ: ** അമേരിക്കയിൽ ഭാര്യയെ അതിക്രരൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ

## Article Content

**വാഷിങ്ടൺ: ** അമേരിക്കയിൽ ഭാര്യയെ അതിക്രരൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ

വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് ക്രൂര കൊലപാതകം നടത്തിയത്. യുഎസ് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് ഇരുവരും അമേരിക്കയിലേക്ക് പോയത്. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ഇയാൾ തന്‍റെ കാമുകിക്ക് അയച്ചുകൊടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.

ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളാണോ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

ഈ ബന്ധം ഭാര്യ അറിഞ്ഞതിനെ തുടർന്നുള്ള തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു.  യുവാവിന്‍റെയും കൊല്ലപ്പെട്ട യുവതിയുടെയും പേരുവിവരങ്ങൾ അടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371344/indian-engineer-arrested-for-killing-wife-and-sending-picture-to-girlfriend)