---
title: "കലാമണ്ഡലത്തിൽ നാടകീയ രംഗങ്ങൾ; അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം, പഠിപ്പ് മുടക്കരുതെന്ന് വിദ്യാർത്ഥികൾ"
english_title: "Congress opposes teacher appointment, students defend, say studies should not be disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371337/congress-opposes-teacher-appointment-students-defend-say-studies-should-not-be-disrupted"
published_at: "2026-07-09T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f348a61e2b_congress.jpg"
keywords: ["Congress", "Kalamandalam", "Congress protest", "Teacher appointment"]
---

# കലാമണ്ഡലത്തിൽ നാടകീയ രംഗങ്ങൾ; അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം, പഠിപ്പ് മുടക്കരുതെന്ന് വിദ്യാർത്ഥികൾ

> **Lead Summary:** **തൃശ്ശൂർ: ** കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.

## Article Content

**തൃശ്ശൂർ: ** കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.

സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371337/congress-opposes-teacher-appointment-students-defend-say-studies-should-not-be-disrupted)