---
title: "പൊന്ന് കോഴി...! ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് രൂപ അഞ്ച് മുതൽ എട്ട് രൂപവരെ "
english_title: "Broiler chicken prices are soaring in Idukki district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371318/broiler-chicken-prices-are-soaring-in-idukki-district"
published_at: "2026-07-09T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f2804e5618_chicken.jpg"
keywords: ["Latest News", "Chicken Price", "Idukki"]
---

# പൊന്ന് കോഴി...! ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് രൂപ അഞ്ച് മുതൽ എട്ട് രൂപവരെ 

> **Lead Summary:** **ഇടുക്കി : **ഇടുക്കി ജില്ലയിൽ ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 183–190 രൂപയായിരുന്നു ഇന്നലെ ഇറച്ചിക്കോഴി വില. ഒറ്റദിവസം കൊണ്ട് 5–8 രൂപയാണ് കൂടിയത്.

## Article Content

**ഇടുക്കി : **ഇടുക്കി ജില്ലയിൽ ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 183–190 രൂപയായിരുന്നു ഇന്നലെ ഇറച്ചിക്കോഴി വില. ഒറ്റദിവസം കൊണ്ട് 5–8 രൂപയാണ് കൂടിയത്.

സാധാരണ ജൂൺ–ജൂലൈ മാസങ്ങളിൽ കോഴിവില കുറയുകയാണ് പതിവ്. ഉൽപാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വർധനയുമാണ് വില ഉയരാൻ പ്രധാന കാരണമായി പറയുന്നത്.

വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. വില ഉയർന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞു. വിലവർധന ഹോട്ടലുകൾക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്കു വില വർധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകൾ പറയുന്നു.

ബീഫ്, പോർക്ക്, മീൻ തുടങ്ങി നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371318/broiler-chicken-prices-are-soaring-in-idukki-district)