---
title: "കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ"
english_title: "Cyberattack on KERALA police website"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371308/cyberattack-on-kerala-police-website"
published_at: "2026-07-09T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f20972220c_4.jpg"
keywords: ["Latest News", "Thiruvanandapuram", "Cyberattack On Police Website"]
---

# കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

> **Lead Summary:** **തിരുവനന്തപുരം:[ **സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണ ശ്രമം. മാൽവെയർ ഉപയോഗിച്ച് വെബ്സൈറ്റ് തകർക്കാൻ ശ്രമം നടന്നതിനെത്തുടർന്ന് സേവനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു.

## Article Content

**തിരുവനന്തപുരം:[ **സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണ ശ്രമം. മാൽവെയർ ഉപയോഗിച്ച് വെബ്സൈറ്റ് തകർക്കാൻ ശ്രമം നടന്നതിനെത്തുടർന്ന് സേവനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു.

അക്രമണ വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ട് സാങ്കേതിക തടസ്സങ്ങൾ നീക്കുകയും പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഫയലുകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈബർ ഡിവിഷൻ അറിയിച്ചു. അൽപ്പനേരം ഫയൽ നീക്കം സ്തംഭിച്ചതൊഴിച്ചാൽ സുരക്ഷാപരമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371308/cyberattack-on-kerala-police-website)