---
title: "മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കില്ലെന്ന് ഫിഫ; അപ്പീൽ തള്ളി "
english_title: "FIFA rejects France's appeal to overturn Oliseh's yellow card"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371303/fifa-rejects-frances-appeal-to-overturn-olisehs-yellow-card"
published_at: "2026-07-09T09:31:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1def8970e_fghg.jpg"
keywords: ["Sports", "Fifa world cup 2026", "yellow card", "France", "Oliseh", "appeal"]
---

# മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കില്ലെന്ന് ഫിഫ; അപ്പീൽ തള്ളി 

> **Lead Summary:** ന്യൂയോർക്ക്: **[**ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ ഫിഫ തള്ളി. പരാഗ്വെയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലാണ് ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തിൽ കടുത്ത പരുക്കൻ കളി പുറത്തെടുത്തിട്ടും പരാഗ്വായ് താരങ്ങൾക്ക് റഫറി കാർഡൊന്നും നൽകാതിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു.

## Article Content

ന്യൂയോർക്ക്: **[**ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ ഫിഫ തള്ളി. പരാഗ്വെയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലാണ് ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തിൽ കടുത്ത പരുക്കൻ കളി പുറത്തെടുത്തിട്ടും പരാഗ്വായ് താരങ്ങൾക്ക് റഫറി കാർഡൊന്നും നൽകാതിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു.

> അമേരിക്കൻ താരം ബലോഗന് ലഭിച്ച റെഡ് കാർഡ് ഫിഫയും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇടപെട്ട് പിൻവലിച്ച പശ്ചാത്തലത്തിലാണ് ഫ്രാൻസ് അപ്പീൽ നൽകിയത്. ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് രംഗത്തെത്തി. "ഞങ്ങളുടെ അപ്പീൽ ഫിഫ തള്ളി. ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിൽക്കും.

> ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ച ഫിഫയുടെ നിയമം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല," ദെഷാമ്പ്സ് പറഞ്ഞു. നാളെ മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരം താരത്തിന് നഷ്ടമാകും.

ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരമാണ് മൈക്കിൾ ഒലീസെ. ടൂർണമെന്റിൽ ഇതുവരെ 5 അസിസ്റ്റുകൾ നൽകിയ താരം ആരാധകർക്കിടയിൽ 'മിസ്റ്റർ നോൺഷാലന്റ്' എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി 32 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 19 അസിസ്റ്റുകളും ഒലീസെ നേടിയിട്ടുണ്ട്.

പരാഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചെത്തുന്ന മൊറോക്കോയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികൾ. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് പകരം വീട്ടാനാണ് അഷ്റഫ് ഹക്കിമിയും സംഘവും വരുന്നത്. നാളെ പുലർച്ചെ 1.30-നാണ് ഈ ആവേശപ്പോരാട്ടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371303/fifa-rejects-frances-appeal-to-overturn-olisehs-yellow-card)