---
title: "കുത്തരി വിലയിൽ തീപ്പൊരി; ഒരാഴ്ച കൊണ്ട് കൂടിയത് 10 രൂപ, കിലോയ്ക്ക് 60 കടന്നു!"
english_title: "The price of kuthari has crossed 60 per kg."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371287/the-price-of-kuthari-has-crossed-60-per-kg"
published_at: "2026-07-09T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f12e34ae92_RICE.jpg"
keywords: ["Kuthari price", "Vellayarik price"]
---

# കുത്തരി വിലയിൽ തീപ്പൊരി; ഒരാഴ്ച കൊണ്ട് കൂടിയത് 10 രൂപ, കിലോയ്ക്ക് 60 കടന്നു!

> **Lead Summary:** **കോട്ടയം: **കേരളീയരുടെ പ്രിയപ്പെട്ട കുത്തരിയുടെ വിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം. ഒരു ഇടവേളയ്ക്ക് ശേഷം ചില്ലറ വില കിലോഗ്രാമിന് 60 രൂപയും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപയ്ക്ക് വിറ്റിരുന്ന അരിക്ക് ഒറ്റയടിക്ക് പത്ത് രൂപയോളമാണ് വർധിച്ചത്.

## Article Content

**കോട്ടയം: **കേരളീയരുടെ പ്രിയപ്പെട്ട കുത്തരിയുടെ വിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം. ഒരു ഇടവേളയ്ക്ക് ശേഷം ചില്ലറ വില കിലോഗ്രാമിന് 60 രൂപയും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപയ്ക്ക് വിറ്റിരുന്ന അരിക്ക് ഒറ്റയടിക്ക് പത്ത് രൂപയോളമാണ് വർധിച്ചത്.

 എന്നാൽ വെള്ളയരിക്ക് വിലയിൽ വർധനവില്ല. നെല്ലുത്പാദക സംസ്ഥാനങ്ങളിൽ നെല്ലിന്റെ വിലകൂടിയതാണ് വിലയേറ്റത്തിന് കാരണം. ആന്ധ്രയിൽ നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്നാട്ടിൽ 33, കർണാടകയിൽ 32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയിൽ ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളിൽ 10 രൂപ വരെയുമാണ് വർധിച്ചത്.

കർണാടകത്തിൽ വെള്ളക്കുറവ് കാരണം കൃഷിക്ക് നാശമുണ്ടാവുകയും ചെയ്തു. വൻതോതിൽ നെല്ലെടുത്ത ഏജൻസികൾ വിലകൂട്ടാൻ വേണ്ടി പിടിച്ചു വെച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം. കുത്തരിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിൽപ്പനയേറെയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371287/the-price-of-kuthari-has-crossed-60-per-kg)