---
title: "ബൈക്ക് യാത്രികയുടെ കഴുത്തിൽ നിന്ന് ഏഴ് പവൻ താലിമാല തട്ടിയെടുത്തു; മോഷണം മകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെ "
english_title: "A thief escaped after snatching a female bike rider's necklace in Parassala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371286/a-thief-escaped-after-snatching-a-female-bike-riders-necklace-in-parassala"
published_at: "2026-07-09T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f11dd64a71_theft.jpg"
keywords: ["Latest News", "Necklace Robbery", "Theft", "Parassala", "Police Case"]
---

# ബൈക്ക് യാത്രികയുടെ കഴുത്തിൽ നിന്ന് ഏഴ് പവൻ താലിമാല തട്ടിയെടുത്തു; മോഷണം മകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെ 

> **Lead Summary:** **തിരുവനന്തപുരം: **പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവര്‍ന്നത്.

## Article Content

**തിരുവനന്തപുരം: **പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവര്‍ന്നത്.

ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് പൂവാര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിര്‍ത്തി വ്യത്യസ്തമായിരുന്നതിനാൽ പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371286/a-thief-escaped-after-snatching-a-female-bike-riders-necklace-in-parassala)