---
title: "സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കോഴിക്കോട് മേഖലയും ഇനി ഐജി അജിത ബീഗത്തിന്; ക്രൈംബ്രാഞ്ചിൽ വൻ മാറ്റം"
english_title: "Change in officer title in Crime Branch; Ajita Begum gets new responsibilities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371280/change-in-officer-title-in-crime-branch-ajita-begum-gets-new-responsibilities-"
published_at: "2026-07-09T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f0b08a5fb4_ajitha.jpg"
keywords: []
---

# സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കോഴിക്കോട് മേഖലയും ഇനി ഐജി അജിത ബീഗത്തിന്; ക്രൈംബ്രാഞ്ചിൽ വൻ മാറ്റം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന ക്രൈംബ്രാഞ്ചിൽ വൻ അഴിച്ചുപണി. മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെയും അധിക ചുമതലകൾ കൂടി പുതുതായി നൽകിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന ക്രൈംബ്രാഞ്ചിൽ വൻ അഴിച്ചുപണി. മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെയും അധിക ചുമതലകൾ കൂടി പുതുതായി നൽകിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് തെക്കൻ മധ്യ മേഖലയുടെ ചുമതല ഐജി ശ്യാം സുന്ദറിന് നൽകാനും തീരുമാനമായിട്ടുണ്ട്. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മാറ്റം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371280/change-in-officer-title-in-crime-branch-ajita-begum-gets-new-responsibilities-)