---
title: "നാട്ടിലേക്ക് വരാൻ ഇനി ബുദ്ധിമുട്ടേണ്ട...!  കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സ്റ്റോപ്പുകൾ ഇവയെല്ലാം..."
english_title: "Railways sanctions more special trains to Kerala for the Onam season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371279/railways-sanctions-more-special-trains-to-kerala-for-the-onam-season"
published_at: "2026-07-09T08:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f097d1b29d_train.jpg"
keywords: ["Latest News", "Indian Railway", "Onam Season", "Train"]
---

# നാട്ടിലേക്ക് വരാൻ ഇനി ബുദ്ധിമുട്ടേണ്ട...!  കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സ്റ്റോപ്പുകൾ ഇവയെല്ലാം...

> **Lead Summary:** **ന്യൂഡൽഹി: **ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഇതിന്റെ ഭാഗമായി ചെന്നൈ-കൊല്ലം റൂട്ടിൽ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും. ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

## Article Content

**ന്യൂഡൽഹി: **ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഇതിന്റെ ഭാഗമായി ചെന്നൈ-കൊല്ലം റൂട്ടിൽ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും. ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

കൂടാതെ, തിരുവനന്തപുരം-താംബ്രം റൂട്ടിലും സമാനമായ രീതിയിൽ വീക്കിലി എക്സ്പ്രസ്സ് സർവീസുകൾ ഉണ്ടാകും. ചെന്നൈ-കൊല്ലം എക്സ്പ്രസ്സ് സർവീസ് നടത്തുന്ന അതേ തീയതികളിൽ തന്നെയാണ് തിരുവനന്തപുരം-താംബ്രം എക്സ്പ്രസ്സും സർവീസ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ഈ അധിക സർവീസുകൾ വലിയ ആശ്വാസമായേക്കും.

നേരത്തെ, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികസർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. ആഘോഷവേളകളിൽ പലപ്പോഴും മാസങ്ങൾക്ക് മുന്നേ ട്രെയിൻ ബുക്കിങ്ങുകൾ മുഴുവനാകുന്നതിനാൽ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371279/railways-sanctions-more-special-trains-to-kerala-for-the-onam-season)