---
title: "'കുട്ടി മാളു' ഓടുമ്പോ നീ എങ്ങോട്ടാ ...? കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് സമയം തെറ്റി ഓടി;  ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമ "
english_title: "Protest over KSRTC Priyadarshini ordinary bus running off-schedule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371276/protest-over-ksrtc-priyadarshini-ordinary-bus-running-off-schedule"
published_at: "2026-07-09T07:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f07e308fbe_bus.jpg"
keywords: ["Latest News", "KSRTC Priyadarshini", "Private Bus", "Idukki"]
---

# 'കുട്ടി മാളു' ഓടുമ്പോ നീ എങ്ങോട്ടാ ...? കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് സമയം തെറ്റി ഓടി;  ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമ 

> **Lead Summary:** **ഇടുക്കി: **കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് സമയം തെറ്റി ഓടിയതിൽ പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. ബസിന് അടിയിൽ കിടന്നായിരുന്നു പ്രതിഷേധം.സ്വകാര്യ ബസ് ഉടമയാണ് കെ എസ് ആർ ടി സി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ചത്.

## Article Content

**ഇടുക്കി: **കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് സമയം തെറ്റി ഓടിയതിൽ പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. ബസിന് അടിയിൽ കിടന്നായിരുന്നു പ്രതിഷേധം.സ്വകാര്യ ബസ് ഉടമയാണ് കെ എസ് ആർ ടി സി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ചത്.

സ്വകാര്യ ബസ് ആയ, കട്ടപ്പന റൂട്ടിൽ സർവീസ് ഓടുന്ന ‘കുട്ടി മാളു’ ഓടേണ്ട സമയത്ത് കെ എസ് ആർ ടി സി പ്രിയദർശിനി സർവീസ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. വാക്കുതർക്കത്തിന് പിന്നാലെ ബസ് ഉടമ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371276/protest-over-ksrtc-priyadarshini-ordinary-bus-running-off-schedule)