---
title: "കള്ളാടി ദുരന്തം; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു, അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും"
english_title: "Wayanad Kalladi landslide: Third day of search operations for five missing persons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371272/wayanad-kalladi-landslide-third-day-of-search-operations-for-five-missing-persons"
published_at: "2026-07-09T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4efb651a3bd_kalladi.jpg"
keywords: ["Latest News", "Kalladi Landslide", "Wayanad Tunnel Road", "Search Operation"]
---

# കള്ളാടി ദുരന്തം; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു, അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും

> **Lead Summary:** **മേപ്പാടി: വ**യനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം. തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്.

## Article Content

**മേപ്പാടി: വ**യനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം. തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്.

മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുക. ഇതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.

മണ്ണിടിച്ചിൽ ദുരന്തത്തിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും. രണ്ട് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. തുരങ്ക നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെ? തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോ?

ഇവ രണ്ടും പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371272/wayanad-kalladi-landslide-third-day-of-search-operations-for-five-missing-persons)