---
title: "ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി"
english_title: "Malayali female student who went missing from Delhi found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371264/malayali-female-student-who-went-missing-from-delhi-found"
published_at: "2026-07-08T22:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e839b8b8d4_missing_case.jpg"
keywords: ["Latest News", "Missing Case", "Malayali Student", "Newdelhi"]
---

# ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

> **Lead Summary:** ഡൽഹി: ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.

## Article Content

ഡൽഹി: ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.

ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു യുവതി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371264/malayali-female-student-who-went-missing-from-delhi-found)