---
title: "സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടം,  ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12-കാരന് ദാരുണാന്ത്യം"
english_title: "12 year old boy dies after falling into lift shaft in mumbai apartment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371245/12-year-old-boy-dies-after-falling-into-lift-shaft-in-mumbai-apartment"
published_at: "2026-07-08T20:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e5ff402148_death.jpg"
keywords: ["Latest News", "Child Death", "Accident", "Mumbai"]
---

# സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടം,  ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12-കാരന് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവത്തില്‍ ജെയിൻ ഷെയ്ഖിന് ജീവൻ നഷ്ടമായത്. കൂട്ടുകാരോടൊപ്പം ഒളിച്ചുക്കളി കളിക്കുകയായിരുന്ന ജെയിൻ, 10-ാം നിലയിലെ ലിഫ്റ്റിന് സമീപം ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

മുംബൈ: മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവത്തില്‍ ജെയിൻ ഷെയ്ഖിന് ജീവൻ നഷ്ടമായത്. കൂട്ടുകാരോടൊപ്പം ഒളിച്ചുക്കളി കളിക്കുകയായിരുന്ന ജെയിൻ, 10-ാം നിലയിലെ ലിഫ്റ്റിന് സമീപം ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലിഫ്റ്റിന്‍റെ വാതിലിൽ ചാരി നിൽക്കുന്നതിനിടെ വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നു. ആ സമയം ലിഫ്റ്റ് മൂന്നാം നിലയിലായിരുന്നതിനാൽ പത്താം നിലയിൽ നിന്ന് വീണ ജെയിൻ മൂന്നാം നിലയിലുള്ള ലിഫ്റ്റിന്‍റെ മുകളിലേക്ക് പതിച്ചു.

ഉടൻ തന്നെ സമീപവാസികളും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസമായി കെട്ടിടത്തിലെ ലിഫ്റ്റിന് സാങ്കേതിക തരാറുകൾ ഉണ്ടായിരുന്നുവെന്നും, അത് ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും താമസക്കാർ ആരോപിച്ചു. സംഭവസമയത്ത് പത്താം നിലയിൽ വൈദ്യുതിയും ഉണ്ടായിരുന്നില്ല. സംഭവത്തിൽ നെഹ്‌റു നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371245/12-year-old-boy-dies-after-falling-into-lift-shaft-in-mumbai-apartment)