---
title: "ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ അഫിയ അയ്യൂബിനായി തിരച്ചിൽ"
english_title: "Malayali student who went to buy medicine in Delhi goes missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371232/malayali-student-who-went-to-buy-medicine-in-delhi-goes-missing"
published_at: "2026-07-08T16:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e35bd64b09_gdtfyjk.jpg"
keywords: ["Latest news", "missing", "malayali student", "Jamia milia university"]
---

# ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ അഫിയ അയ്യൂബിനായി തിരച്ചിൽ

> **Lead Summary:** ദില്ലി: **[** ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്.

## Article Content

ദില്ലി: **[** ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്.

ഇവർ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371232/malayali-student-who-went-to-buy-medicine-in-delhi-goes-missing)