---
title: "മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "Died after collapsing at sea while fishing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371220/died-after-collapsing-at-sea-while-fishing"
published_at: "2026-07-08T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e2ba44f852_26.jpg"
keywords: ["Latest News", "Alappuzha", "Died While Fishing"]
---

# മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **ആലപ്പുഴ: [ **മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് ഓമനപ്പുഴ ചാരങ്കാട്ട് പരേതനായ ബോണിഫസിന്റെ മകൻ ജോസി (തമ്പി - 51) ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: [ **മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് ഓമനപ്പുഴ ചാരങ്കാട്ട് പരേതനായ ബോണിഫസിന്റെ മകൻ ജോസി (തമ്പി - 51) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആലപ്പുഴ ബീച്ചിന് സമീപം കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ജോസിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം കടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ ജോസിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ബുധൻഷ്യാ (ലൈലാ). മക്കൾ: അതുൽ, അതുല്യ (ബാംഗ്ലൂരിൽ നഴ്സിങ് രണ്ടാം വർഷ വിദ്യാർഥിനി). സംസ്കാരം വ്യാഴാഴ്ച ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371220/died-after-collapsing-at-sea-while-fishing)