---
title: "കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക് "
english_title: "Two injured in a collision between a car and a goods van at Vattoli Bazaar, Koyilandy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371194/two-injured-in-a-collision-between-a-car-and-a-goods-van-at-vattoli-bazaar-koyilandy"
published_at: "2026-07-08T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e16eaf1914_koyilndy.jpg"
keywords: ["Latest News", "Kozhikode Accident", "Car", "Goodsvan", "Vattoli Bazaar"]
---

# കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ രാത്രി ലോകകപ്പ് മത്സരം കാണുകയായിരുന്ന യുവാക്കളാണ് വിവിധ ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371194/two-injured-in-a-collision-between-a-car-and-a-goods-van-at-vattoli-bazaar-koyilandy)