---
title: "സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടില്ല; വിവാദത്തിൽ വിശദീകരണവുമായി റെയിൽവേ, സംഭവം എഞ്ചിനീയറിംഗ് ജോലിക്കിടയിലെന്ന് വിശദീകരണം"
english_title: "Western Railway officials deny reports that a train was stopped to buy samosas."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371180/western-railway-officials-deny-reports-that-a-train-was-stopped-to-buy-samosas"
published_at: "2026-07-08T14:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e0ffbcc9b9_6.jpg"
keywords: ["Latest News", "Newdelhi", "Train Was Stopped To Buy Samosas", "Western Railway Officials Deny"]
---

# സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടില്ല; വിവാദത്തിൽ വിശദീകരണവുമായി റെയിൽവേ, സംഭവം എഞ്ചിനീയറിംഗ് ജോലിക്കിടയിലെന്ന് വിശദീകരണം

> **Lead Summary:** **ദില്ലി: [ **ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന വാർത്തകൾ നിഷേധിച്ച് പശ്ചിമ റെയിൽവേ അധികൃതർ രംഗത്ത്. എഞ്ചിനീയറിംഗ് ജോലികൾക്കായി ട്രെയിൻ നിർത്തിയിട്ട സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ വ്യക്തമാക്കി.

## Article Content

**ദില്ലി: [ **ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന വാർത്തകൾ നിഷേധിച്ച് പശ്ചിമ റെയിൽവേ അധികൃതർ രംഗത്ത്. എഞ്ചിനീയറിംഗ് ജോലികൾക്കായി ട്രെയിൻ നിർത്തിയിട്ട സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ വ്യക്തമാക്കി.

ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോകുകയായിരുന്ന ഡെമു പാസഞ്ചർ ട്രെയിൻ ഇൻഡോറിന് സമീപം വെച്ച് നിർത്തിയിട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പത്ത് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടാണ് പൈലറ്റ് ഭക്ഷണം വാങ്ങിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് റെയിൽവേ വിശദീകരണവുമായി എത്തിയത്. വിഷയത്തിൽ ഔദ്യോഗികമായി അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371180/western-railway-officials-deny-reports-that-a-train-was-stopped-to-buy-samosas)