---
title: "ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ"
english_title: "Sanju Samson enjoying the summer in Britain with Basil Thampi and Kochi Blue Tigers owner Subhash Manuel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371178/sanju-samson-enjoying-the-summer-in-britain-with-basil-thampi-and-kochi-blue-tigers-owner-subhash-manuel"
published_at: "2026-07-08T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e0e871a01a_sanju.jpg"
keywords: ["Latest News", "Sanju Samson", "Basil Thampi", "Kochi Blue Tigers", "Subhash Manuel"]
---

# ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ

> **Lead Summary:** ** തിര**ക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു.

## Article Content

** തിര**ക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മുംബൈ ഇന്ത്യൻസ് മുൻ പേസറുമായ ബേസിൽ തമ്പി, സംരംഭകനും ചലച്ചിത്ര നിർമ്മാതാവും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയുമായ സുഭാഷ് മാനുവൽ എന്നിവ‍ർക്കൊപ്പമാണ് സഞ്ജുവിന്റെ ഈ 'ബ്രിട്ടീഷ് സമ്മർ' യാത്ര.

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഒന്നിച്ച് കളിച്ച സഞ്ജുവിനും ബേസിലിനും, ക്രിക്കറ്റിനപ്പുറമുള്ള ആഴത്തിലുള്ള സൌഹൃദമാണ് സുഭാഷ് മാനുവലുമായുള്ളത്.

വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഇംഗ്ലണ്ടിന്റെ മനോഹാരിത ആസ്വദിച്ചും, പരമ്പരാഗത ബ്രിട്ടീഷ് പബ്ബുകളിൽ ഒപ്പമിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കണ്ടും, പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചുമൊക്കെയാണ് ഇവർ വേനൽക്കാലം ആസ്വദിക്കുന്നത്. കായികലോകത്തും സിനിമാലോകത്തും ഒരേപോലെ സജീവമായ വ്യക്തിത്വമാണ് സുഭാഷ് മാനുവൽ.

മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ച 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കേരള ക്രിക്കറ്റ് ലീഗ് അടുത്തുവരുന്ന സാഹചര്യത്തിൽ, കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് സുഭാഷ് ഈ യാത്രയിൽ പങ്കുചേർന്നത്.

തുടർച്ചയായ മത്സരങ്ങളുടെ തിരക്കുകൾക്കിടെ ലഭിച്ച ഈ ചെറിയ ഇടവേള സഞ്ജു സാംസൺ എന്ന കളിക്കാരനെ ശാരീരികമായും മാനസികമായും കൂടുതൽ കരുത്തനാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദേശീയ ടീമുമായി ബന്ധപ്പെട്ട ചർച്ചകളും തിരഞ്ഞെടുപ്പുകളും പ്രൊഫഷണൽ കായികരംഗത്തിന്റെ ഭാഗമാണെങ്കിലും, സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ നൽകുന്ന പുത്തൻ ഊർജ്ജവും ആത്മവിശ്വാസവും ചെറുതല്ല.

കടുത്ത മത്സരങ്ങളും സമ്മർദ്ദങ്ങളുമുള്ള കായികലോകത്ത് മനസ്സിന് കരുത്തും ആവേശവും പകരാൻ സൌഹൃദങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുകയാണ് സഞ്ജുവും ബേസിലും സുഭാഷും തമ്മിലുള്ള ഈ കൂട്ടുകെട്ട് .

ലണ്ടൻ യാത്രാവിശേഷങ്ങൾ കഴിഞ്ഞെത്തുന്ന സഞ്ജു സാംസൺ കൂടുതൽ ഉന്മേഷത്തോടെയും ഇരട്ടി കരുത്തോടെയും ഇന്ത്യൻ കുപ്പായത്തിൽ അടുത്ത പോരാട്ടങ്ങൾക്കായി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371178/sanju-samson-enjoying-the-summer-in-britain-with-basil-thampi-and-kochi-blue-tigers-owner-subhash-manuel)