---
title: "കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലുമെന്ന് പരാതി; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു "
english_title: "Harassment and misappropriation of gold at husband's house in Nadapuram, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371169/harassment-and-misappropriation-of-gold-at-husbands-house-in-nadapuram-kozhikode"
published_at: "2026-07-08T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e03d12c19e_17.jpg"
keywords: ["Latest Neews", "Kozhikode", "Nadapuram", "Harassment", "Misappropriation Of Gold"]
---

# കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലുമെന്ന് പരാതി; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു 

> **Lead Summary:** **കോഴിക്കോട് :[ **വിവാഹശേഷം ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിക്കുകയും, കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും യുവതിയുടെ പരാതി. സംഭവത്തിൽ കടമേരി സ്വദേശിനി നാരങ്ങോളി സഫാന മുഹമ്മദ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. സഫാനയുടെ ഭർത്താവ് എടക്കാട്ട് അജ്‌നാസ്, ബന്ധുക്കളായ മറിയം, ഹസീന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കോഴിക്കോട് :[ **വിവാഹശേഷം ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിക്കുകയും, കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും യുവതിയുടെ പരാതി. സംഭവത്തിൽ കടമേരി സ്വദേശിനി നാരങ്ങോളി സഫാന മുഹമ്മദ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. സഫാനയുടെ ഭർത്താവ് എടക്കാട്ട് അജ്‌നാസ്, ബന്ധുക്കളായ മറിയം, ഹസീന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2017 ഏപ്രിൽ 9-നായിരുന്നു സഫാനയും അജ്‌നാസും തമ്മിലുള്ള വിവാഹം. വിവാഹശേഷം ഭർതൃവീട്ടിൽ താമസിച്ചു വരികയായിരുന്ന സഫാനയെ, 2023 നവംബർ 16 വരെ പ്രതികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

കൂടാതെ, വിവാഹസമയത്ത് ലഭിച്ച 35 പവൻ സ്വർണാഭരണങ്ങൾ പ്രതികൾ കൈവശപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അത് നൽകാതെ പ്രതികൾ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371169/harassment-and-misappropriation-of-gold-at-husbands-house-in-nadapuram-kozhikode)