---
title: "കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു"
english_title: "Road accident on the Kozhikode-Palakkad National Highway 19 year-old dies after bus and bike collide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371134/road-accident-on-the-kozhikode-palakkad-national-highway-19-year-old-dies-after-bus-and-bike-collide"
published_at: "2026-07-08T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de8359b9cc_accident_palakkad.jpg"
keywords: ["Latest News", "Roan Accident", "Death", "Palakkad"]
---

# കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

> **Lead Summary:** പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം.

## Article Content

പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം.

തെങ്കര സ്വദേശിയായ ആദിദേവ് (20) ആണ് ബൈക്ക് ഓടിച്ചത്. ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാന്‍. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371134/road-accident-on-the-kozhikode-palakkad-national-highway-19-year-old-dies-after-bus-and-bike-collide)