---
title: "കോഴിക്കോട്  വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "Middle-aged man found hanging in bedroom in Vadakara, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371126/middle-aged-man-found-hanging-in-bedroom-in-vadakara-kozhikode"
published_at: "2026-07-08T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Latest news", "Kozhikode", "Vadakara", "Hang death"]
---

# കോഴിക്കോട്  വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കോഴിക്കോട്: വടകര പതിയാരക്കരയിൽ വീട്ടിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ബീച്ച് പോസ്റ്റിന് സമീപം പുത്തൻപുരയിൽ വീട്ടിൽ മഹമ്മൂദിന്റെ മകൻ നൗഷാദ് ആണ് മരണപ്പെട്ടത്.

## Article Content

കോഴിക്കോട്: വടകര പതിയാരക്കരയിൽ വീട്ടിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ബീച്ച് പോസ്റ്റിന് സമീപം പുത്തൻപുരയിൽ വീട്ടിൽ മഹമ്മൂദിന്റെ മകൻ നൗഷാദ് ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിക്കും ഇന്ന് പുലർച്ചെ 6.15 നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. പതിയാരക്കര മാങ്ങിൽകയ്യിലുള്ള വീടിന്റെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് നൗഷാദിനെ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ബന്ധുക്കൾ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ വടകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371126/middle-aged-man-found-hanging-in-bedroom-in-vadakara-kozhikode)